#StayHappening
Sat Sep 19 2026 at 06:30 pm to 09:00 pm UTC+05:30

സർപ്പബലി

  • Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala · Ashtamichira
Poickattussery Sreekurumbakkav Bhagavathy Kshetram Publisher / Host Poickattussery Sreekurumbakkav Bhagavathy Kshetram
Share
  \u0d38\u0d7c\u0d2a\u0d4d\u0d2a\u0d2c\u0d32\u0d3f
Advertisement
പ്രിയ ഭക്തജനങ്ങളെ,
സർപ്പദോഷ പരിഹാരത്തിനും നാഗരാജപ്രീതിക്കുമായി ശ്രീകുറുമ്പക്കാവിലെ നാഗരാജസന്നിധിയിൽ2026 സെപ്റ്റംബർ 19 ശനിയാഴ്‌ച ശനി (1202 കന്നി 3) , മൂലം നക്ഷത്രം വൈകിട്ട് 6 മണിക്ക് “സർപ്പബലി" വഴിപാട് നടത്തുന്നു. കുടുംബഐശ്വര്യത്തിന് അതിവിശേഷമായ സർപ്പബലി ഭക്തജനങ്ങളുടെ വഴിപാടായാണ് നടത്തുന്നത്. പ്രതിമാസ ആയില്യം പൂജ നടത്തുന്നവരുടെ പേരുകളിൽ സർപ്പബലി നടത്തുന്നത് വളരെ ഉത്തമമാണ്.
സർപ്പദോഷം കൊണ്ട് ശാരീരികാസ്വസ്ഥതകൾ ഉള്ളവർക്കും സർപ്പബലി തൊഴുന്നത് ആശ്വാസദായകമത്രെ!
നാഗരാജാരാധന കൊണ്ടും, ഉപാസനകൊണ്ടും പ്രശസ്‌തനായ ബ്രഹ്മശ്രീ. ആമേടമംഗലം വിഷ്ണു‌ നമ്പൂതിരി അവർകൾ മുഖ്യകാർമ്മികത്വം വഹിക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കിഴിക്കിനിയേടത്ത് മേയ്ക്കാട്ട് നാരായണൻ നമ്പൂതിരി പങ്കെടുക്കുന്നതാണ്.
സർപ്പബലി വഴിപാട് നടത്തുവാൻ താല്‌പര്യമുള്ള ഭക്തജനങ്ങൾക്ക് മുൻകൂട്ടി വഴിപാട് ബുക്ക് ചെയ്യാവുന്നതാണ്. വഴിപാട് തുക 500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Advertisement

Event venue

Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala, Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India, Ashtamichira

Tickets
Concerts, fests, parties, meetups — all the happenings, one place.

Discover more events by tag

Ask AI if this event suits you

Keep the plans coming

More events in Ashtamichira

Rotary Masters Cup

Sun, 11 Oct at 09:00 am Rotary Club of Chalakudy Town, KSRTC Road, South Chalakudy, Chalakudi, Kerala, India

Ashtamichira is happening.

See everything else that’s on — concerts, markets, comedy and more.