#StayHappening
Sun, 31 May, 2026 at 05:30 pm to Thu, 04 Jun, 2026 at 06:30 pm

കൊട്ടിയൂർ യാത്ര 2026

  • 201 Dhanlabh Building. Dhanraj Park CHS, Vasai · Vasai
\u0d24\u0d24\u0d4d\u0d24\u0d4d\u0d35\u0d2e\u0d38\u0d3f \u0d24\u0d40\u0d7c\u0d24\u0d4d\u0d25\u0d2f\u0d3e\u0d24\u0d4d\u0d30 Publisher / Host തത്ത്വമസി തീർത്ഥയാത്ര
Share
\u0d15\u0d4a\u0d1f\u0d4d\u0d1f\u0d3f\u0d2f\u0d42\u0d7c \u0d2f\u0d3e\u0d24\u0d4d\u0d30 2026
Advertisement
#തത്വമസിതീർഥയാത്ര
Tattvamasi Theertha Yatra
#കൊട്ടിയൂർയാത്ര2026
•

� കൊട്ടിയൂർ�
ചില സ്ഥലങ്ങൾ അങ്ങനെയാണ് ഒരിക്കൽ പോയാൽ പിന്നെ നമ്മളെ അവിടേക്ക് വിളിച്ചു കൊണ്ടേയിരിക്കും...
ആ സമയമാകുമ്പോൾ...
....
മഴയത്തൊരു യാത്ര പോകാൻ ആരാണ്??
ഇഷ്ടപ്പെടാത്തത്??
ആ യാത്രയുടെ ലക്ഷ്യ സ്ഥാനം അക്കരെകൊട്ടിയൂർ ക്ഷേത്രമാണെങ്കിലോ??
അതിൽപരം ഒരു സന്തോഷം വേറെ ഉണ്ടാകില്ല....
കോടമഞ്ഞും മഴയും തണുപ്പും കൂടെ ബാവലിപ്പുഴ തീർക്കുന്ന തിരുവഞ്ചിച്ചിറയിലൂടെ പ്രദിക്ഷണവും എല്ലാം കൊണ്ട് ഭക്തിയുടെ പുതപ്പണിയുന്ന ഭക്തർക്കും ഞാൻ ആര്??
എന്ന് ഉത്തരം തേടുന്ന ആത്മഅന്വേഷികളും ഒരു പോലെ എത്തിച്ചേരാൻ കൊതിക്കുന്ന ഒരിടം....,
തത്ത്വമസി തീർത്ഥയാത്ര യുടെ തുടക്കം തന്നെ ഒരു കൊട്ടിയൂർ യാത്രയിലൂടെ ആയിരുന്നു...
മൂന്നാമതൊരു #കൊട്ടിയൂർയാത്ര
യ്ക്കുള്ള ഒരുക്കങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു...
#കൊട്ടിയൂർയാത്ര2026
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലയിൽ
പാലുകാച്ചി മലയുടെ താഴ്‌വരയിൽ
സതീദേവി ആത്മഹ്യയൂതി ചെയ്തിടത്ത്.
പ്രപഞ്ചത്തിന്റെ മൂലാധാരമായും കാലപുരുഷനായും പ്രകൃതിപുരുഷനായി ശ്രീ പരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്നിടം
അക്കരകൊട്ടിയൂർ ക്ഷേത്രം..
പ്രണയ സങ്കല്പത്തിന്റെ ഉദാത്തമായ മാതൃക തീർക്കുന്ന വേറെ ഇവിടെയാണ് ഭൂമിയിൽ
ആചാര രീതികൊണ്ടും
ആരാധന രീതികൊണ്ടും
വ്യത്യസ്തമായ അക്കരെ കൊട്ടിയൂർ ക്ഷേത്രം,
യോഗനിയിൽ ജീവത്യാഗം ചെയ്ത
സതിദേവിക്ക് അരികിൽ ഭഗവാൻ സ്വയംഭൂവായി
പത്നി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർക്കുന്നയിടം...�
വൈശാഖമഹോത്സവം
*************************₹
വർഷത്തിൽ 28 ദിവസം മാത്രം ദർശന സൗഭാഗ്യം ലഭിക്കുന്ന ഒരു ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം...ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂൺ മദ്ധ്യത്തോടെ) ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്.
ഉത്രാടം നാളു വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം
ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമാണ് കൊട്ടിയൂർ. ആറ്റുകാൽ, ചക്കുളത്ത്കാവ്, ചെ ട്ടിക്കുളങ്ങര, ഓച്ചിറ, ചോറ്റാനിക്കര മുതലായവ പോലെ കേരളത്തിൽ ശബരിമല മാറ്റിനിർത്തിയാൽ ഉത്സവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.
Advertisement

Event venue

201 Dhanlabh Building. Dhanraj Park CHS, Vasai, India

Tickets
Concerts, fests, parties, meetups — all the happenings, one place.

Discover more events by tag

Ask AI if this event suits you