#StayHappening
Sat, 02 Jan, 2027 at 10:30 pm UTC+05:30

Dwaraka, Somnath Yatra

  • 201 Dhanlabh Building. Dhanraj Park CHS, Vasai · Vasai
\u0d24\u0d24\u0d4d\u0d24\u0d4d\u0d35\u0d2e\u0d38\u0d3f \u0d24\u0d40\u0d7c\u0d24\u0d4d\u0d25\u0d2f\u0d3e\u0d24\u0d4d\u0d30 Publisher / Host തത്ത്വമസി തീർത്ഥയാത്ര
Share
Dwaraka, Somnath Yatra
Advertisement
ദ്വാരക, പോർബന്തർ, സോമനാഥ് യാത്ര
തത്ത്വമസി തീർത്ഥയാത്ര 2027 ൽ സംഘടിപ്പിക്കുന്ന ആദ്യ തീർത്ഥയാത്ര ജനുവരി ആദ്യ വാരത്തിലെ "ദ്വാരക, പോർബന്തർ , സോമനാഥ്" യാത്രയാണ്.
2025 ൽ ജനുവരിയിൽ നമ്മൾ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി.. 2026 ജനുവരിയിൽ നമ്മൾ മഹാകാളേശ്വർ, ഓംകാരേശ്വർ എന്നീ രണ്ടു ജ്യോതിർലിംഗ ദർശനം നടത്തി. മെയ് മാസത്തിൽ കേദാർനാഥ് ജോതിർലിംഗ ദർശന സൗഭാഗ്യവും ലഭിച്ചു... 2027 ജനുവരിയിൽ നമ്മൾ സോമനാഥ്, നാഗേശ്വർ എന്നീ രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതോടൊപ്പം നമ്മുടെ ബഡാ ചാർധാം യാത്രയിലെ മൂന്നാമത്തെ ധാം ആയ ദ്വാപരയുഗത്തിലെ ധാം .. ദ്വാരകയിൽ ദർശനം നടത്തും....
യാത്രയിൽ നമ്മൾ സന്ദർശനം നടത്തുന്ന ക്ഷേത്രങ്ങളും പുണ്യ തീർത്ഥസ്ഥലങ്ങളും :-
1) ദ്വാരകാധീശ ക്ഷേത്രം
ജഗത് മന്ദിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദ്വാരകാധീശ ക്ഷേത്രമാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.
2) ബെയ്റ്റ് ദ്വാരക
ദ്വാരകയിലെത്തുന്ന ഒരു സഞ്ചാരിയും കാണാതെ പോകരുതാത്ത കാഴ്ചയാണ് ബെയ്റ്റ് ദ്വാരക. വല്ലഭാചാര്യര്‍ നിര്‍മിച്ച ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെയാണ്. 500 വര്‍ഷം പഴക്കമുണ്ട് ഇതിന്.
3) ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം
ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
4) രുഗ്‌മണി ദേവി ക്ഷേത്രം
മനോഹരമായ കൊത്തുപണികളുള്ള ഒരു ക്ഷേത്രമാണിത്. ആനകളുടെയും മനുഷ്യരുടെയും ചിത്രങ്ങളാണ് ക്ഷേത്രച്ചുവരുകളില്‍ കൊത്തിയിരിക്കുന്നത്. ദ്വാരകാധീശ ക്ഷേത്രത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണന്റെ ഭാര്യയായിരുന്ന രുക്മിണിദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ
5) നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം
സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് നിലകൊള്ളുന്നത്. തീര്‍ത്ഥാടകര്‍ക്കിടയിലെ പ്രശസ്തമായ കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. ശിവനാണ് പ്രധാന മൂര്‍ത്തി. ശിവരാത്രിക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്.
6) ഗോമതി ഘട്ട് ക്ഷേത്രങ്ങൾ
ഗോമതി നദിയുടെ കരയില്‍ ശിവന്‍, കൃഷ്ണന്‍, രാമന്‍, സുധാമ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ഇവയാണ് ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ഗോമതി നദിയില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്.
7) പോർബന്തറിലെ കീർത്തി മന്ദിർ
മഹാത്മാ ഗാന്ധിയ്ക്ക് ആയി സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമാണ് കീർത്തി മന്ദിർ. കീർത്തി മന്ദിറിനോട് ചേർന്നാണ് ഗാന്ധിജി ജനിച്ച ഭവനവും അദ്ദേഹം കുട്ടിക്കാലം ചിലവഴിച്ച ഇടവുമെല്ലാം ഉള്ളത്. ഇന്ന് കീർത്തി മന്ദിർ നില്‍ക്കുന്ന തറയിലായിരുന്നു ഗാന്ധിജിയുടെ ആദ്യകാല ഭവനം ഉണ്ടായിരുന്നത്. പിന്നീട് ഒരു ട്രസ്റ്റ് ഈ സ്ഥലം ഏറ്റെടുത്ത് ഇന്നു കാണുന്ന കീർത്തി മന്ദിർ നിർമ്മിക്കുകയായിരുന്നു. 1950ല ൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ അനന്ത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലാണ് കീർത്തി മന്ദിർ എന്നിതിനു പേരു നല്കിയത്. പിന്നീടിത് കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
8) പോർബന്തറിലെ സുധാമ ക്ഷേത്രം
ശ്രീ കൃഷ്ണനും അദ്ദേഹത്തിന്റെ സുഹൃത്തായ സുധാമയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് പോർബന്തറിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കൃഷ്ണ സുധാമ ക്ഷേത്രം. കുട്ടിക്കാലം മുതലേയുള്ല കൃഷ്ണന്റെ സുഹൃത്തായാണ് പുരാണങ്ങളിൽ സുധാമയെ അവതരിപ്പിച്ചിരിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. കൃഷ്ണന്റെ സിംഹാസനത്തിനു താഴെ ഇരിക്കുന്ന സുധാമയുടെ രൂപയാണ് ഇവിടുത്തെ പ്രതിഷ്ഠ. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തിനെ സ്നേഹത്തോടെ സ്വീകരിച്ച് പരിചരിക്കുന്ന കൃഷ്ണനെയും ഭാര്യ രുക്മിണിയെയും ഇവിടെ കാണാം. ഇവിടെ എത്തി പ്രാർഥിച്ചാൽ ചെയ്തുപോയ എല്ലാ പാപങ്ങൾക്കും പരിഹാരം ലഭിക്കുമെന്നാണ് വിശ്വാസം.
8) സോമനാഥ് ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ സോമനാഥ് ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലെ വെരാവലിനടുത്തുള്ള പ്രഭാസ് പടനിൽ സ്ഥിതി ചെയ്യുന്നു. ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതാണ് ഇത്.
9) ത്രിവേണി സംഗമം
ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹിരൺ, കപില, സരസ്വതി എന്നീ മൂന്ന് പുണ്യനദികൾ അറബിക്കടലിൽ ലയിക്കുന്ന പവിത്രമായ സംഗമസ്ഥാനമാണ് ത്രിവേണി സംഗമം. ഹിന്ദു പുരാണപ്രകാരം ഇത് മോക്ഷം നൽകുന്ന ഒരു പുണ്യസ്ഥലമാണ്. ഇവിടെ സ്നാനം ചെയ്യുന്നത് പാപങ്ങൾ കഴുകിക്കളയാൻ സഹായിക്കുമെന്നാണ് വിശ്വാസം.
10) ബാൽക്കാ തീർത്ഥ്
ഗുജറാത്തിലെ സോംനാഥ് ജില്ലയിലെ വെരാവലിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ബാൽക്കാ തീർത്ഥ് (Bhalka Tirtha). ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ഭൂമിയിലെ അവതാരം അവസാനിപ്പിച്ച് വൈകുണ്ഠത്തിലേക്ക് മടങ്ങിയ (നിധാം പ്രസ്ഥാൻ) പുണ്യസ്ഥലമായാണ് ഇത് വിശ്വസിക്കപ്പെടുന്നത്. ധ്യാനത്തിലിരുന്ന ശ്രീകൃഷ്ണന്റെ കാൽപാദം മാൻപേടയാണെന്ന് തെറ്റിദ്ധരിച്ച് 'ജര' എന്ന വേടൻ എയ്ത അമ്പ് തറച്ചത് ഇവിടെ വച്ചായിരുന്നു. ഇതിനുശേഷമാണ് കൃഷ്ണൻ ഭൗതികദേഹം ഉപേക്ഷിച്ചത്.അമ്പേറ്റ കൃഷ്ണൻ അല്പം ദൂരെ ഒഴുകുന്ന ഹിരണ്യ നദിയുടെ തീരത്തേക്ക് നടന്നുപോയി എന്നും, അവിടെ വച്ചാണ് ശരീരം വെടിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടെയുള്ള പുരാതനമായ ക്ഷേത്രത്തിന് സമീപം കൃഷ്ണൻ ഇരുന്നതായി കരുതപ്പെടുന്ന ഒരു വന്മരം (വേപ്പ്) സംരക്ഷിച്ചിട്ടുണ്ട്
11) ഗീതാ മന്ദിർ
ത്രിവേണി സംഗമത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഹൈന്ദവ ആരാധനാലയമാണ് ഗീതാ മന്ദിർ (ബിർള മന്ദിർ എന്നും അറിയപ്പെടുന്നു). 1970-ൽ ബിർള ഗ്രൂപ്പാണ് ഈ മനോഹരമായ ക്ഷേത്രം നിർമ്മിച്ചത്.പ്രധാന പ്രത്യേകതകൾ:ഗീതാ ശ്ലോകങ്ങൾ: ഭഗവദ്ഗീതയിലെ 18 അധ്യായങ്ങൾ 18 മാർബിൾ തൂണുകളിലായി കൊത്തിവെച്ചിരിക്കുന്നു.ചരണപാദുക: ശ്രീകൃഷ്ണൻ തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ വിശ്രമിച്ച സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാന്റെ 'ചരണപാദുക' ഇവിടെ കാണാം.വാസ്തുവിദ്യ: പൂർണ്ണമായും വെള്ള മാർബിളിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനുള്ളിൽ സംസാരിക്കുമ്പോൾ ശബ്ദം പ്രതിധ്വനിക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്.
യാത്രയുമായി ബദ്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9869063705/9867019535 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Advertisement

Event venue

201 Dhanlabh Building. Dhanraj Park CHS, Vasai, India

Tickets
Concerts, fests, parties, meetups — all the happenings, one place.

Discover more events by tag

Ask AI if this event suits you