Advertisement
യുവകലാതരംഗ് 45-മത് വാർഷികാഘോഷ സമാപനം ഏപ്രിൽ 3 മുതൽ 6 വരെ യുവകലാതരംഗിന് സമീപം നടക്കുന്നു.YKTLF (യുവകലാതരംഗ് ലിറ്റററി ഫെസ്റ്റിവൽ) എന്ന പേരിൽ ലിറ്റററി ഫെസ്റ്റിവൽ ആയിട്ടാണ് നടക്കുന്നത്. എട്ട് സെഷനുകളിലായി പ്രമുഖരെ പങ്കെടുപ്പിച്ച് ഫെസ്റ്റിവൽ നടക്കും.
ലിറ്റററി ഫെസ്റ്റിവൽ ശ്രീ. എം കെ സാനുമാഷ് ഉദ്ഘാടനം ചെയ്യും, സമാപന സമ്മേളനം ശ്രീ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും.
കലാ-കായിക-സാഹിത്യ മത്സരങ്ങൾ, നാടൻ പാട്ട്, നാടകം, കോമഡി മെഗാഷോ, കരോക്കേ ഗാനമേള മത്സരം, കലാതരംഗം (നാടൻ കാലമേള), മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും. ഇതുവരെ നിങ്ങൾ നൽകിയ സ്നേഹ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഏപ്രിൽ മാസം നടക്കുന്ന യുവകലാതരംഗ് ലിറ്റററി ഫെസ്റ്റിവലിലേക്ക് നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യന്നു.
Advertisement
Event Venue & Nearby Stays
Ettukattu Temple Road ,elamakkara, Kochi, India