Advertisement
🌼💛 പ്രിയപ്പെട്ടവരെ 💛🌼🎊 സമതയുടെ ഇത്തവണത്തെ ഓണാഘോഷം ഇന്ത്യ ഫുഡ്സ് നല്ലോണം 2025 🎊
📍 ആഗസ്റ്റ് 23 നു ബോക്സ് ഹിൽ ടൗൺ ഹാളിൽ നടക്കുകയാണ്.
മാവേലിയും ചെണ്ടമേളവും പുലികളിയും തിരുവാതിരയും കുട്ടനാടിന്റെ വള്ളംകളിയും കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹനിയാട്ടവും നാടൻപാട്ടുകളും യുവതയ്ക്ക് ആവേശം പകരുന്ന ഫ്യൂഷൻ സോങ്‌സും ചടുല നൃത്തങ്ങളും അരങ്ങിൽ ആവേശത്തിരമാല ഉയർത്തുമ്പോൾ സദ്യപന്തലിൽ തൃശൂർ അമ്പി സാമിയും കൂട്ടാളികളും ഒരുക്കുന്ന വിഭവസമൃദ്ധമായ തനതു കേരളസദ്യ നിങ്ങളുടെ രസമുകുളങ്ങൾക്കു ആവേശമുണർത്തും; "വീട്ടിലെ ഓണസദ്യ മെൽബണിൽ" ❤️
സദ്യ കഴിഞ്ഞു വിശ്രമിക്കാമെന്നു കരുതണ്ട; വടംവലിയും ഉറിയടിയും ചാക്കിലോട്ടവും അങ്ങനെ കിടിലൻ പരിപാടികളുമായി ഒരു തനിനാടൻ ഓണം മെൽബണിൽ ആഘോഷിക്കാം...
അപ്പോൾ ഒട്ടും സമയം കളയാതെ ടിക്കറ്റുകൾ ബുക്ക് ചെയ്തോളു; ഇതു നമ്മൾ നമ്മൾക്കായി നടത്തുന്ന നമ്മളൊണം…ഓർമകളുടെ നല്ലോണം…
https://booking.samatha.com.au/event/nallonam-2025/118
Advertisement
Event Venue & Nearby Stays
Box Hill Town Hall, 1030 Whitehorse Rd, Box Hill VIC 3128, Australia, Nunawading
Tickets