Advertisement
പ്രിയപ്പെട്ട ഗീത മണ്ഡലം കുടുംബാംഗങ്ങളെ,ഓണം നമ്മുക്ക് ഗതകാല സ്വപ്നങ്ങളിലേക്കുള്ള മനസ്സിന്റെ തീര്‍ത്ഥയാത്രയും ആത്മാവിന്റെ പൂവിളിയുമാണ്. ഈ വരുന്ന സെപ്റ്റംബർ 6, 2025 (ശനിയാഴ്ച) രാവിലെ 9:00 മണിക്ക് മുതൽ നടക്കുന്ന ഗീത മണ്ഡലം പൊന്നോണം 2025-ലേക്ക് നിങ്ങളെ ഓരോരുത്തരെയും ഗീതാമണ്ഡലം തറവാട്ടിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
അതെ ഈ ഓണക്കാലത്ത് നമ്മുക്ക് കുടുംബാംഗങ്ങളുമൊത്ത് ഓണത്തപ്പന് പൂജകൾ നടത്തി, പൂക്കളമിട്ട്, ഊഞ്ഞാൽ ആടി, ഓണപാട്ടുകൾ പാടി, നാടന് കളികളും, കലാപരിപാടികളും ഒപ്പം നാമെല്ലാവരും കാത്തിരിക്കുന്ന ആ മഹത്തായ ഓണസദ്യയും. പ്രിയപ്പെട്ടവരെ പടിയിറങ്ങിപ്പോകുന്ന പഴയ ഓണത്തിന്റെ തനിമ ഈ വർഷം നമ്മുക്ക് നെഞ്ചോട് ചേർത്ത് വെക്കാം. ഈ ഓണാഘോഷം ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ആഘോഷമാക്കുവാൻ വരൂ നമ്മുക്ക് ഒന്നിച്ച് ആഘോഷിക്കാം.
തിയതി: സെപ്റ്റംബർ 6, 2025
സമയം: രാവിലെ 9:00 മുതൽ
സ്നേഹപൂർവം,
ഗീതാമണ്ഡലം
Advertisement
Event Venue & Nearby Stays
Geetha Mandalam Center, 7020 Barrington Rd,Hoffman Estates, Illinois, United States